Horizontal Add

എല്ലാ ദിവസവും കടകളും, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: നി‍ര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആ



18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആരംഭിക്കാൻ.

Coronavirus, Lockdown, Mask

Coronavirus/Lockdown

എല്ലാ ദിവസവും കടകളും, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ അടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ സ‍ര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെ കൂടുതൽ നിർദ്ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം രംഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളില്‍ അധ്യയനം വേണമെന്നുമുള്ള നിർദ്ദേശം ഐഎംഎ മുന്നോട്ടുവയ്ക്കുന്നു.

18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കിയ ശേഷം വേണം അധ്യയനം ആരംഭിക്കാന്നിന്നും ഐഎംഎ ആവശ്യപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

18 വയസിൽ താഴെ പ്രായമുള്ളവ‍ര്‍ക്കും വാക്സീന്‍ നല്‍കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും വേണം, എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം, എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണം ഇങ്ങനെ നീളുന്നു ഐഎംഎ യുടെ നിർദ്ദേശങ്ങൾ.

കേരളത്തിൽ മൂന്ന് ജില്ലകളില്‍ മാത്രമായിരുന്നു സിറോ സ‍ര്‍വ്വേ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി വിപുലമായ സീറോ സര്‍വേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ആരോഗ്യപ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

നിലവിൽ വാക്സിൻ വിതരണം പലയിടങ്ങളിലും സംഘ‍ര്‍ഷത്തിലേക്ക് നീങ്ങുകയാണെന്നും, വാക്സീന്‍ കൊടുക്കന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു. ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ വാക്സിന്‍ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം കൂടാതെ ചെറുകിട ആശുപത്രികള്‍ക്ക് അടക്കം വാക്സീന്‍ വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ഐഎംഎനിർദ്ദേശിക്കുന്നു.

The Indian Medical Association demands to open shops, colleges, and tourism centers every day in Kerala

Indian Medical Association Corona Lockdown IMA

The opinions posted here are not those of BizGlob. The author is solely responsible for the comments. According to the IT policy of the Central Government, insulting and obscene language against an individual, community, religion, or country is a punishable offence. Such expressions will be prosecuted.

Add your comments to എല്ലാ ദിവസവും കടകളും, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: നി‍ര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Send your enquiries, articles, copyright issues, or advertisement requests to bizglobadvt@gmail.com

Disclaimer: All content on this website, including article, video, photographs, biography, and other reference data is for informational purposes only. This information should not be considered complete, up to date, and is not intended to be used in place of a visit, consultation, or advice of a legal, medical, or any other professional.