കോടിക്കണക്കിന് ഇന്ത്യൻ ഒളിമ്പിക്സ് പ്രേമികളുടെ സ്വപ്നമായിരുന്ന അത്ലറ്റിക്സിലാണ് നീരജ് മെഡൽ നേടിയിരിക്കുന്നത്. 2021 ടോക്യോ ഒളിമ്ബിക്സ് ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
ഇന്ത്യക്ക് സ്വർണത്തിളക്കം; ജാവലിന്‍ ത്രോയില്‍ ചരിത്രമെഴുതി നീരജ് ചോപ്ര
നീട്ടിയെറിഞ്ഞ ജാവലിന്‍ മുനയിലൂടെ നീരജ് ചോപ്ര ഇന്ത്യക്ക് സമ്മാനിച്ചത് സമ്മാനിച്ചത് കായിക ചരിത്രത്തിലെ ചരിത്രനിമിഷം.
കോടിക്കണക്കിന് ഇന്ത്യൻ ഒളിമ്പിക്സ് പ്രേമികളുടെ സ്വപ്നമായിരുന്ന അത്ലറ്റിക്സിലാണ് നീരജ് മെഡൽ നേടിയിരിക്കുന്നത്. 2021 ടോക്യോ ഒളിമ്ബിക്സ് ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
1896 മുതലുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് ആകെയുള്ള വ്യക്തികത സ്വർണ്ണം 2008ല്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നേടിയത് മാത്രമായിരുന്നു. ഈ നേട്ടത്തിനൊപ്പം ചേർത്തുവയ്ക്കാനുള്ള മറ്റൊരു സ്വർണ്ണ മെഡലിലേക്കാണ് നീരജിന്‍റെ 87.58 മീറ്റര്‍ ദൈർഖ്യത്തിൽ ജാവലിന്‍ പാഞ്ഞുകയറിയത്.
ആദ്യ ശ്രമത്തില്‍ 87.03 ദൂരമായിരുന്നു നീരജ് നേടിയത്. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി, തുടർന്നുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു.
യോഗ്യത റൗണ്ടില്‍ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ താരം ആദ്യ ശ്രമത്തില്‍ തന്നെ 86.59 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റര്‍ ആിരുന്നു യോഗ്യത മാര്‍ക്ക്.
ലോക ഒന്നാം നമ്ബര്‍ താരമായ ജര്‍മനിയുടെ യൊഹാനസ് വെറ്റർ നീരജിന് വെല്ലിവിളിയാവുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.