വനിത ശിശുവികസന വകുപ്പിന്റെ ഒഫീഷ്യൽ പേജിൽ വന്നിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് "മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ്."
പുരുഷന്മാർക്കും മുലയൂട്ടാം; വനിത ശിശുവികസന വകുപ്പിന്റെഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നുന്നു
കേട്ട് ഞെട്ടേണ്ട കാര്യമില്ല, സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാർക്കും മുലയൂട്ടലിന്റെ ഭാഗമാവാൻ സാധിക്കും. ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് തയാറാക്കിയ 7 പോസ്റ്ററുകളിലൂടെ ഇതെങ്ങനെയെന്ന് വിശദീകരിക്കുന്നു.
വനിത ശിശുവികസന വകുപ്പിന്റെ ഒഫീഷ്യൽ പേജിൽ വന്നിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് "മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ്."
എന്നാൽ ഈ പോസ്റ്റിന് മാധ്യമം സീനിയർ സബ് എഡിറ്ററും, ജേർണലിസ്റ്റുമായ ജിഷ എലിസബത്ത് നൽകിയ കമന്റ് ഏറെ പ്രസക്തമാണ്.
കാണാം ജിഷയുടെ കാലികപ്രസക്തമായ കമന്റ്:
പുരുഷന്മാർക്കും മുലപ്പാൽ ഊട്ടാൻ കഴിയും. അമ്മയുടെ പാലെടുത്തു വെച്ചാൽ എത്ര മണിക്കൂർ സൂക്ഷിക്കാമെന്നും, അതു എങ്ങനെ കൊടുക്കാം എന്നു മലയാളികൾ അറിയേണ്ടത് ഉണ്ട്.
അമ്മയുടെ ജോലി ഭാരം കുറയും എന്നത് വായിച്ചാൽ വായിക്കുന്നയാളുടെ തല തിരിയാൻ സാധ്യത ഉണ്ട്. കുഞ്ഞിന്റെ പരിപാലനം, പൊതു സമൂഹം കരുത്തുന്നതിലും കനം കൂടിയതാണ്. ഒരു രാത്രി എത്ര തവണ ഒരമ്മ ഉറക്കം വിടുന്നുണ്ടാകണം എന്നു സിസി ടിവി എടുത്തു വെച്ച് മറ്റുള്ളവരെ കാണിക്കണം. എങ്കിലത് കുറെ പേർക്ക് വെളിവുണ്ടാക്കാൻ ഇടയാക്കും.
കുഞ്ഞു കരയുമ്പോൾ തെറി വിളിക്കുന്നതു അമ്മമാരല്ല. അമ്മയുടെ ഉറക്കം മുറിയുന്ന കണക്കു നോക്കിയാൽ പകൽ ആ അമ്മക്കു വേണ്ട ഉറക്കം കിട്ടാനുള്ള വഴികൾ, ജോലിക്കു പോകുന്ന അമ്മയാണെങ്കിൽ രാത്രി പാൽ ചോദിക്കുന്ന കുഞ്ഞിനു പാൽ കൊടുക്കാൻ പിതാവ് തയ്യാറാകുമോ എന്നൊക്കെ നമ്മൾ ചോദിക്കേണ്ട കാലം എത്രയോ വൈകി.
കാണാം വനിത ശിശുവികസന വകുപ്പിന്റെ പോസ്റ്ററുകൾ:
ജിഷ മാത്രമല്ല, മറ്റു നിരവധിപേർ സമാന ആശയങ്ങൾ പേജിൽ പങ്കുവയ്ക്കുന്നുണ്ട്.
Formula പോലെ വിദേശ രാജ്യങ്ങളിൽ കിട്ടുന്ന alternatives നമ്മുടെ നാട്ടിലും വേണം.. അപ്പോ അമ്മ അടുത്തില്ലേലും ഭർത്താവിനോ, മറ്റുള്ളോർക്കോ കുഞ്ഞിന് കുപ്പിയിൽ ഒഴിച്ചു അത് കൊടുക്കാൻ സാധിക്കും. - Nandu Cz
മടിയൻമാരായ 70% പുരുഷൻമാരും ഇതൊന്നും കണ്ടാലും ഒരു പ്രയോജനവുമില്ല... പാചകം കുഞ്ഞുങ്ങളെ വളർത്തൽ അങ്ങനെ പല കാര്യങ്ങളും... സ്ത്രീകൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുന്നു... എല്ലാ സ്ത്രീകളും ഒരു മാറ്റം ആഗ്രഹിക്കുന്നു... പുതിയ നല്ല ചിന്താഗതിയുള്ള തലമുറക്കായി തുടങ്ങാം നമ്മുടെ കുഞ്ഞുങ്ങളിലൂടെ. - Dayas Manoj
എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകൾ.